---
title: "എൽ ഡി എഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥക്ക് പാനൂരിൽ ഉജ്ജ്വല വരവേൽപ്പ് ; മൂന്നാം വട്ടവും എൽ ഡി എഫ് അധികാരത്തിൽ വരുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ"
english_title: "LDF Northern Region Development Movement Jatha receives a warm welcome in Panur; State Secretary MV Govindan says LDF will come to power for the third time"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/340418/LDF Northern Region Development Movement Jatha receives a warm welcome in Panur; State Secretary MV Govindan says LDF will come to power for the third time"
published_at: "2026-02-06T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69855dbed73b9_1001096434.jpg"
keywords: []
---

# എൽ ഡി എഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥക്ക് പാനൂരിൽ ഉജ്ജ്വല വരവേൽപ്പ് ; മൂന്നാം വട്ടവും എൽ ഡി എഫ് അധികാരത്തിൽ വരുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

> **Lead Summary:** ഉച്ചക്ക് രണ്ടരയോടെ കൂത്തുപറമ്പ് മണ്ഡലം അതിർത്തിയായ മൗവ്വേരിയിൽ നിന്നും നിരവധി ബൈക്കുകളുടെ അകമ്പടിയോടെ എത്തിയ ജാഥക്ക് പാനൂർ പഴയ ഇലക്ട്രിസിറ്റി ഓഫീസിന് സമീപം വെച്ച് സ്വീകരണം നൽകി.

## Article Content

ഉച്ചക്ക് രണ്ടരയോടെ കൂത്തുപറമ്പ് മണ്ഡലം അതിർത്തിയായ മൗവ്വേരിയിൽ നിന്നും നിരവധി ബൈക്കുകളുടെ അകമ്പടിയോടെ എത്തിയ ജാഥക്ക് പാനൂർ പഴയ ഇലക്ട്രിസിറ്റി ഓഫീസിന് സമീപം വെച്ച് സ്വീകരണം നൽകി.

നാടൻ കലാരൂപങ്ങളുടെയും, ബാൻ്റ് മേളങ്ങളുടെയും ആരവത്തിൽ തുറന്ന വാഹനത്തിൽ എൽഡിഎഫ് നേതാക്കൾ ജാഥ ലീഡറെ സ്വീകരണ സമ്മേളന നഗരിയായ പാനൂർ ഹൈസ്ക്കൂൾ മൈതാനിയിലെക്ക് ആനയിച്ചു. അപ്പോഴെക്കും സ്വീകരണ നഗരി നിറഞ്ഞു കവിഞ്ഞിരുന്നു.

സ്വീകരണ പൊതു സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ കെ പി മോഹനൻ എംഎൽഎ അധ്യക്ഷനായി. ജാഥ ലീഡർ എം വി ഗോവിന്ദൻ, ജാഥയംഗങ്ങളായ മനയത്ത് ചന്ദ്രൻ,ഖാസിം ഇരിക്കൂർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ പി ഹരീന്ദ്രൻ സ്വാഗതം പറഞ്ഞു.

ഉത്തരകേരളത്തിലെ പ്രശസ്ഥനായ ഹിന്ദുസ്ഥാനി തബലിസ്റ്റ് ഉസ്താദ് ഹാരിസ് ഭായി, കഥകളി - ഓട്ടൻതുള്ളൽ കലാകാരനും, കൂത്തുപറമ്പ് മലയാള കലാനിലയം ഡയറക്ടറുമായ കലാമണ്ഡലം മഹേന്ദ്രൻ, കോൽക്കളി ഗുരിക്കൾ കോമളൻ, മറ്റു വിവിധ രംഗങ്ങളിൽ കഴിവ് തെളീച്ച ആദിഷ് ആർ ഷാജി, ഷഹർബിൻ കെ കെ എന്നിവരെ ഉപഹാരം നൽകി ജാഥ ലീഡർ ആദരിച്ചു.പി ഹരീന്ദ്രനും, കെ പി മോഹനൻ എംഎൽഎയും, മറ്റു ഘടകകക്ഷി നേതാക്കളും ജാഥ ലീഡറെ ഹരാർപ്പണമണീച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ എൻ ചന്ദ്രൻ,സിപിഐ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാർ, ആർജെഡി ജില്ലാ പ്രസിഡൻ്റ് വി കെ ഗിരിജൻ, കോൺഗ്രസ് എസ് ജില്ലാ പ്രസിഡൻ്റ് കെ കെ ജയപ്രകാശ്, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനത ജില്ല പ്രസിഡൻ്റ് കെ മനോജ്, സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്,സംസ്ഥാന കമ്മിറ്റി യംഗം പി ജയരാജൻ,പാനൂർ, കൂത്തുപറമ്പ് ഏരിയ സെക്രട്ടറിമാരായ കെ ഇ കുഞ്ഞബ്ദുള്ള, എം സുകുമാരൻ,ജില്ലാ സെക്രട്ടറിയേറ്റംഗം,എം സുരേന്ദ്രൻ,പാട്യം രാജൻ,കെ മനോഹരൻ, കെ ധനഞ്ജയൻ,കെ പി വി പ്രീത, ടി ശബ്ന,എ പ്രദീപൻ,പി കെ പ്രവീൺ,സി എം ചന്ദ്രൻ,പി എം സുരേഷ് ബാബു, വി കെ സുരേഷ് ബാബു, രവീന്ദ്രൻ കുന്നോത്ത്,ഒ പി ഷീജ, പി കെ രാജൻ, പി ദിനേശൻ എന്നിവർ പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/340418/LDF Northern Region Development Movement Jatha receives a warm welcome in Panur; State Secretary MV Govindan says LDF will come to power for the third time)